കാലാനുസൃതമായി ക്ഷേത്രം ഭാരവാഹികളുടെ അശ്രാന്ത പരിശ്രമത്തിന്റേയും ഭക്തജനങ്ങളുടെ നിസ്സീമ സഹകരണത്തിന്റേയും ഫലമായി ജീര്‍ണ്ണാവസ്ഥയിലിരു ക്ഷേത്രത്തിന് ഒരു പുനര്‍ ജിവന്‍ ലഭിച്ചിരിക്കുന്നു. എന്നാല്‍ തന്നെ ഒട്ടനേകം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട് അവ:
- 1. മഹാവിഷ്ണു ക്ഷേത്രം പുനരുദ്ധാരണം
- 2. ഭഗവതിക്ഷേത്രം
- 3. മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പലം
- 4. മഹാദേവ ക്ഷേത്ര ചുറ്റമ്പലം
- 5. തീര്‍ത്ഥകുളം നിര്‍മ്മാണം
- 6. ചുറ്റുമതില്‍
- 7. ഗോപുരങ്ങള്‍
- 8. പ്രദിക്ഷണ വഴി
- 9. ക്ഷേത്രങ്ങളില്‍ തിരുമുറ്റം കല്ലുവിരിക്കല്‍
- 10. കൊടിമരം സ്ഥാപിക്കല്‍
തദ്ദേശ ഭക്തര്‍ വന്‍തുകകള്‍ സമാഹരിച്ചുകൊണ്ടാണ് ഏറെ ചെയ്തിട്ടുള്ളതെന്നതിനാല്‍ ദേശത്തിനു പുറത്തുള്ള നല്ലവരായ ഭക്തരും ട്രസ്റ്റുകളും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ ക്ഷേത്ര സമുച്ചത്തില്‍ പുനരുദ്ധാരണ പ്രര്‍ത്തനങ്ങല്‍ക്കു വേണ്ടി നവീകരണ കലശത്തിനും സംഭാവനകള്‍ ചെയ്യുവാന്‍ ഞങ്ങള്‍ ഭക്തി പുരസ്കരം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.