ഒരു കാലത്ത് ജീര്‍ണ്ണാവസ്ഥയില്‍ കിടന്നിരുന്ന ശിവക്ഷേത്രം അനപത്യതാ ദുഖത്തില്‍ മനം നൊന്ത് വില്യാര്‍മഠം മഹാരാജാവ് തന്റെ ദേശാടന വേളയില്‍ ഭഗവത്കാര്യുണ്യത്താല്‍ ഈ ക്ഷേത്ര പരിസരത്ത് വരികയും ജീര്‍ണ്ണാവസ്ഥയിലുള്ള ക്ഷേത്രം കണ്ട് ഇവിടെ ഭജനമിരിക്കുകയും ഭഗവാന്‍ ശ്രീ പരമേശ്വരന്‍ രാജാവിന്റെ അനപത്യതാ ദു:ഖത്തില്‍ പരിഹാരമുണ്ടാക്കി കൊടുക്കുകയും പ്രത്യുപകാരമായി ക്ഷേത്രം പുനഃപ്രതീഷ്ഠ നടത്തുകയും നിത്യനിദാനങ്ങള്‍ക്കു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുകയുമാണ് ഉണ്ടായത്. പാണ്ടു പുത്രനായ അര്‍ജ്ജുനന് പാശുപതാസ്ത്രം കൊടുത്ത് സന്തുഷ്ടനാക്കി ഭഗവാന്‍ ശ്രീ പരമേശ്വരന്‍ പാര്‍വ്വതി സമ്മേതന്നായി വാണരുളുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഓന്നായ ഇവിടെ ശാന്ത സ്വരൂപനായ കിരാത മൂര്‍ത്തിയാണ് പ്രതിഷ്ഠ. വെടി വഴിപാടുകള്‍ പതിവില്ല. പെരുമ്പടപ്പ് മനയുടെ ഊരാഴ്മയിലായിരുന്നു ഈ ക്ഷേത്രം. ഈ കുടുംബത്തിന്റെ ഒരു ശാഖ ഇന്നും തൃക്കൂരില്‍ താമസിക്കുന്നു. പിന്നീട് എങ്ങിനെയോ ക്ഷേത്രം പാലിയത്തേക്കു ലയിക്കുകയാണ് ഉണ്ടായത്.
വട്ടണാത്ര പാലത്തിനക്കരെ നിന്നും പകര ക്ഷേത്ര പറമ്പിലേക്ക് സൗകാര്യര്‍ത്ഥം മാറ്റി സ്ഥാപിച്ചതാണ് വിഷ്ണു ക്ഷേത്രം. ചതൂര്‍ദാഹുവായ മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതീഷ്ഠ. കാലക്രമേണ പാലിയം ദേവസ്വം, ജീര്‍ണ്ണാവസ്ഥയിലുണ്ടായിരുന്ന ക്ഷേത്രം നാട്ടുക്കാരുടെ ഒരു ഭരണ സമിതിയെ ഏല്‍പ്പിക്കുകയും തത്ഫലമായി നല്ലവരായ നാട്ടുക്കാരുടേയും ഭക്തജനങ്ങളുടേയും നിസ്സിമമായ സഹകരണത്തോടുകൂടി ഈ ക്ഷേത്ര സമുച്ചയം പുരോഗതിയുടെ പാതയിലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ്. ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. ചെയ്തതിലേറെ ചെയ്യാനിരിക്കുതേയുള്ളു. ക്ഷേത്രാവശ്യങ്ങള്‍ക്കുപോലും വെള്ളമില്ലാത്ത ഒരവസ്ഥയില്‍ നിന്നും ഭഗവാന്‍ ശ്രീ പരമേശ്വരന്റെ കാരുണ്യത്താല്‍ ശാശ്വത പരിഹാരം കാണാന്‍ കഴിഞ്ഞു. ഈ ക്ഷേത്ര സമുച്ചയത്തെ മുന്നോട്ട് നയിക്കുവാന്‍ കര്‍മ്മനിരതരായ ഒരു ഭരണ സമിതി നിരന്തരം പ്രവര്‍ത്തിച്ചു വരുന്നു എന്നത് ആശ്വാസജനകം തന്നെ.